കൊച്ചി: ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രില്‍ 20ന് ഇരുപതിന് തിയേറ്ററുകളില്‍.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്, അഭിരാം രാധാകൃഷ്ണന്, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
എം എസ് ബാബുരാജ് പി ഭാസ്ക്കരന്‍ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തില്‍ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങള്‍ ആധുനിക സാങ്കേതിക മികവില്‍ സംഗീത സംവിധായകരായ ബിജിബാല്‍,റെക്സ് വിജയന് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു.

