തിരുവനന്തപുരം: ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് നിരക്ക് ഇളവ് പ്രാബല്യത്തിൽ വരുത്തുന്നത്. കെഎസ്ആർടിസി ചെയർമാൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കെഎസ്എസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെഎസ്എസ്ആർടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.
ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് കെഎസ്ആർടിസി പ്രഖ്യാപിച്ചതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

