കണ്ണൂര്‍: തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന് യാഥാര്‍ത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ടെന്നും, ന്യൂനപക്ഷ വിഭാഗത്തിന് മോദിയില്‍ ഉള്ള വിശ്വാസം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

