ലണ്ടന്‍: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പട്ടികയില്‍ ട്വിറ്റര്‍ ബി.ബി.സിയെയും ഉള്‍പ്പെടുത്തി. ബി.ബി.സിക്ക് പുറമെ പി.ബി.എസ്, എന്‍.പി.ആര്‍,വോയ്സ് ഓഫ് അമേരിക്ക തുടങ്ങിയവയെയും സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെന്ന ടാഗാണ് ട്വിറ്റര്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, ട്വിറ്ററിന്റെ നടപടിക്കെതിരെ ബി.ബി.സി രംഗത്തെത്തി. ‘ലോകത്തെമ്ബാടും ഏകദേശം 25 ലക്ഷം ഫോളോവേഴ്സാണ് ഞങ്ങള്‍ക്കുള്ളത്. എക്കാലവും സ്വതന്ത്ര മാധ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും.ലൈസന്‍സ് ഫീ വഴി ബ്രിട്ടണിലെ പൊതുജനങ്ങളാണ് ഞങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്’-ട്വിറ്റര്‍ വ്യക്തമാക്കി.
അമേരിക്കയിലെ എന്‍.പി.ആറിനെ സര്‍ക്കാര്‍ മാധ്യമമെന്ന ടാഗ് നല്‍കിയത് ഏറെ വിവാദമായിരുന്നു.ഇതിന് പന്നാലെയാണ് ബിബിസിയെയും സര്‍ക്കാര്‍ മാധ്യമമാക്കിയത്. എന്നാല്‍ നയയവും ഉള്ളടക്കവും സര്‍ക്കാര്‍ തീരുമാനിക്കുന്ന മാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മാധ്യമമെന്ന ടാഗ് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും സഹായധന ഉറവിടം വ്യക്തമാക്കുന്ന ലേബല്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ഇലോണ്‍ മസ്‌ക് ബി.ബി.സിയെ അറിയിച്ചിട്ടുണ്ട്.