നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഇതിന് പലപ്പോഴും പല കാരണങ്ങളും ഉണ്ടാകാം. ഓരോരുത്തരും കഴിക്കുന്ന ആഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും പ്രധാന ഘടകമാണ്, ചികിത്സയേക്കാളും പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടികൊഴിച്ചിൽ തടയുമെന്ന് വിദഗ്ധർ പറയുന്നു.
പച്ചനിറത്തിലുള്ള ഇലക്കറികൾ മുടി വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചീരയിൽ വിറ്റാമിൻ സി, എ, ഇരുമ്പ്, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീര പതിവായി കഴിക്കുന്നത് മുടി വളർച്ച വർദ്ധിപ്പിക്കും. ബദാം കഴിക്കുന്നതും മുടിവളർച്ചയ്ക്ക് നല്ലതാണ്. മഗ്നീഷ്യത്തിന്റെയും പോഷകങ്ങളുടെയും കലവറയാണിത്. ഇത് മുടികൊഴിച്ചിൽ തടയും.
മുടി വളർച്ചയ്ക്ക് മുട്ട കഴിക്കുന്നതും നല്ലതാണ്. മുടിവളർച്ചയ്കക് ആവശ്യമായ രണ്ട് പോഷകങ്ങളായ പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. അതിനാൽ മുടിവളരാൻ ആഗ്രഹിക്കുന്നവർ മുട്ട കഴിക്കണം. മുടിവളർച്ച ആഗ്രഹിക്കുന്നവർ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് ബെറിപ്പഴം. ബെറിപഴത്തിൽ മുടി വളർച്ചയെ സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ഇതിൽ ധാരാളമുണ്ട്. അതിനാൽ ഇവ മുടി വളർച്ചയ്ക്ക് നല്ലതാണ്.

