നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കും; പ്രിയങ്കാ ഗാന്ധി

വയനാട്: വയനാട്ടിലെ ജനതയോട് സംസാരിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് പോലെയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

രാഹുലിനെ നിശബ്ദമാക്കാൻ ഭരണകൂടം ശ്രമിച്ചപ്പോൾ വയനാട് രാഹുലിന്റെ ശബ്ദമായി മാറി. രാഹുൽ ഗാന്ധി ധീരനും സത്യസന്ധനുമാണ്. വയനാട്ടിന് രാഹുലിനെയും രാഹുലിന് വയനാടിനേയും അറിയാം. വയനാടിന് താങ്ങും തണലുമായി നിൽക്കുന്ന ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വയനാട് രാഹുലിനൊപ്പം ഉറച്ച് നിന്നു. രാഹുലിനെ ഭവന രഹിതനാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ സ്വന്തം ഭവനങ്ങൾ രാഹുലിനായി നീക്കി വയ്ക്കാൻ വയനാട്ടുകാർ തയ്യാറായി. അതിന് വയനാട്ടിന് നന്ദിയുടെ പ്രിയങ്ക കൂട്ടിച്ചേർത്തു.