സിപിഐയ്ക്ക് തിരിച്ചടി; ദേശീയ പാർട്ടി പദവി നഷ്ടമായി

ന്യൂഡൽഹി: സിപിഐയ്ക്ക് തിരിച്ചടി. ദേശീയ പദവി സിപിഐയ്ക്ക് നഷ്ടപ്പെട്ടു. സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. എൻസിപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവയാണ് ദേശീയ പദവി നഷ്ടപ്പെട്ട മറ്റ് രണ്ട് പാർട്ടികൾ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി നൽകുകയും ചെയ്തു. ഡൽഹിയ്ക്ക് പുറത്ത് തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ആംആദ്മി കാഴ്ച്ചവെച്ചത്. രണ്ട് സംസ്ഥാനങ്ങളിൽ ഭരണം നേടിയതാണ് ആംആദ്മിയെ ദേശീയ പാർട്ടി പദവിയിലേയ്ക്ക് എത്തിച്ചത്. ആംആദ്മി പാർട്ടി രൂപീകരികരിച്ചത് 2012-ലാണ്.

നിലവിൽ ഒരു സംസ്ഥാനത്തിലും സിപിഐ ഭരണം നടത്തുന്നില്ല. കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഭരണപക്ഷത്തിന്റെ ഭാഗം മാത്രമാണ് സിപിഐ.