തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഏപ്രിൽ 20 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും നോട്ടീസ് നൽകിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിനെതിരെ നേരത്തെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

