ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയമെന്ന ചോദ്യവുമായി ശരദ് പവാര്‍. നാസിക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് പ്രതിപക്ഷം ചര്‍ച്ചയാക്കേണ്ടതെന്നും, പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എന്‍സിപി നേതാവ് അജിത് പവാറും നേരത്തെ ഇതേ നിലപാടുമായി രംഗത്തു വന്നിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തതെന്നായിരുന്നു അജിത് പവാറിന്റെ പരാമര്‍ശം.

