സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ; സമയം പുനക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഢ്: മെയ് രണ്ടുമുതല്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാവും പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍. നിലവില്‍ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം.

വിദഗ്ധരുമായും സര്‍ക്കാര്‍ജീവനക്കാരുടെ സംഘടനകളുമായുമൊക്കെ വിശദചര്‍ച്ച നടത്തിയശേഷമാണ് സമയം പുനക്രമീകരിക്കാന്‍ തീരുമാനിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ഇതിനുപിന്നിലുണ്ടെന്നും പുതിയ സമയക്രമീകരണം ജൂലായ് 15 വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.