ഈസ്റ്റര്‍ ദിനമായ നാളെ വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യന്‍ ദേവാലയമായ ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളി സന്ദര്‍ശിക്കും. മലയാളി പുരോഹിതര്‍ അടക്കമുള്ളവര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗോള്‍ഡഖാന ദേവാലയത്തിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് സന്ദര്‍ശനം തീരുമാനിച്ചത്. പ്രാഥമികമായി നടത്തേണ്ട സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
ക്രൈസ്തവരുമായി അടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇത്തരമൊരു സന്ദര്‍ശനം. കഴിഞ്ഞ ദിവസമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാ ബാവ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. നാളെ നടക്കുന്ന ചടങ്ങില്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാ ബാവയും ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസും പങ്കെടുക്കമെന്നാണ് ലഭ്യമാകുന്ന വിവരം.

