കൊച്ചി: കൊച്ചിയില്‍ യുവാക്കളുടെ സംവാദത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കേരളത്തിലെത്തും. അതിനിടെ ബി ജെ പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ‘യുവം’ എന്നപേരില്‍ യുവാക്കളുടെ സംഗമം നടത്തുന്നത്. ഒരുലക്ഷം പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും.
അതേസമയം, ബിജെപി ആസ്ഥാനത്തെത്തിയാണ് അനില്‍ ആന്റണി ബി ജെ പി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിലിനെ ബി ജെ പിയില്‍ എത്തിച്ചതെന്നാണ് വിവരം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയത്.

