നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ ചോദിച്ചറിയണമെന്നും അതിനനുസരിച്ച് ടിഡിഎസ് കുറയ്ക്കണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. നികുതിദായകര്‍ക്ക് പഴയ നികുതി വ്യവസ്ഥയും തിരഞ്ഞടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്, അത് ഇളവുകളും ല്‍കുന്നുണ്ട്. കുറഞ്ഞ നികുതി നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുകയും ചെയ്യാം, എന്നാല്‍ ഇതില്‍ ഇളവുകളൊന്നുമില്ല.
തൊഴിലുടമകള്‍ കുറക്കേണ്ട ടിഡിഎസിനെ കുറിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു. ‘ഒരു തൊഴിലുടമ എന്ന നിലയില്‍, തങ്ങളുടെ ഓരോ ജീവനക്കാരനില്‍ നിന്ന് അവര്‍ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ കുറിച്ച് വിവരങ്ങള്‍ തേടണം. ഓരോ ജീവനക്കാരനും, ഓരോ വര്‍ഷവും തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെപ്പറ്റി തൊഴിലുടമയെ അറിയിക്കുകയും വിവരങ്ങള്‍ തേടുകയും അവരുടെ മൊത്തം വരുമാനം കണക്കാക്കുകയും തിരഞ്ഞെടുത്ത ഓഫ്ഷനനുസരിച്ച് ടിഡിഎസ് കുറക്കുകയും ചെയ്യണം’- സിബിഡിടി വ്യക്തമാക്കി.
അതേസമയം, 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിക്കുകയും അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 3 മുതല്‍ 6 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 ശതമാനവും, 6-9 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനവും 9-12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15 ശതമാനവും, 12-15 ലക്ഷം രൂപയ്ക്ക് 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 30 ശതമാനവും നികുതി ചുമത്തും.

