പഞ്ചാബിൽ കനത്ത ജാഗ്രതാ നിർദേശം; പോലീസുകാരുടെ അവധി റദ്ദാക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിൽ കനത്ത ജാഗ്രതാ നിർദേശം. ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിംഗ് സിഖ് സംഘടനകളുടെ യോഗത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. 14-ാം തീയതി ബൈശാഖി ദിനത്തിൽ സർബത് ഖൽസ സമ്മേളനം വിളിച്ചുകൂട്ടാൻ സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികളോടാണ് അമൃത്പാൽ ആവശ്യപ്പെട്ടത്.

അമൃത്സറിലെ അകാൽ തഖ്തിൽ നിന്ന് ബത്തിൻഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്തണമെന്നാണ് അമൃത്പാൽ ആഹ്വാനം ചെയ്തിട്ടുള്ളത്. 14-ാം തീയതി വരെ പഞ്ചാബിലെ എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എല്ലാ ഗസറ്റഡ്, നോൺ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ അനുവദിച്ച എല്ലാ അവധികളും റദ്ദാക്കാനും പുതിയ അവധികൾ അനുവദിക്കരുതെന്നും ഡിജിപി നിർദ്ദേശം നൽകിയെന്നാണ് വിവരം.