തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എ കെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചതിയുടെ ദിവസമാണിന്ന്. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത കാലമാണിത്. അക്കൂട്ടത്തിലൊന്നായി അനിൽ ബിജെപിയിൽ ചേർന്നതിനെയും കാണാം. അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തു. എ കെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ ആരുമല്ല.ന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പ് പൊഴിക്കാത്തയാളാണ് അനിൽ. ആന്റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾ പോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണെന്നും ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളത് മുമ്പുമുണ്ടായിട്ടുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

