കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ‘കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു,’- അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ‘ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്- എന്ന് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന്‍ കിച്ച സുദീപ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും നടന്‍ വ്യക്തമാക്കിയിരുന്നു

