കെ.സി. വേണുഗോപാലിന്റെ മൊബൈല്‍ നമ്പര്‍ വ്യാജമായി ചമച്ച് തട്ടിപ്പ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ മൊബൈല്‍ നമ്പര്‍ വ്യാജമായി ചമച്ച് തട്ടിപ്പുനടത്തുന്നതായി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. എത്രയും പെട്ടെന്ന് നടപടി വേണമെന്ന് വേണുഗോപാലിന്റെ സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ആളുകളെ ഫോണില്‍ വിളിച്ച് വേണുഗോപാലാണെന്ന പേരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു രേഖകള്‍ ചോദിക്കുകയും പണമാവശ്യപ്പെടുകയും ചെയ്യുന്നുവെന്നും, എ്ന്നാല്‍, ഫോണ്‍വിളികളുമായി ബന്ധമില്ലെന്നും ആള്‍മാറാട്ടം നടത്തി അജ്ഞാതര്‍ തട്ടിപ്പിനു ശ്രമിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, തട്ടിപ്പു ഫോണ്‍വിളികളെ കരുതിയിരിക്കണമെന്ന് വേണുഗോപാല്‍ ട്വീറ്റുചെയ്തു.