ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഏപ്രിലിൽ ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ

ന്യൂഡൽഹി: ഏപ്രിലിൽ ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാഴ്ച്ചയാണ് അതിനാൽ ബാങ്ക് ഇടപാടുകൾ നടക്കില്ല. ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയില്ല.

അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.

ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറിനും ബാങ്ക് അവധിയാണ്. ഏപ്രിൽ 30 ഞായറാഴ്ചയും ബാങ്ക് അവധിയാണ്.