കെട്ടിട നിര്‍മ്മാണം: പെര്‍മിറ്റ് ഫീസില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തി. ഒറ്റയടിക്ക് 20 ഇരട്ടി വരെയാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി പരിധിയില്‍ 1614 ചതുരശ്ര അടിയോളം വരുന്ന വീട് നിര്‍മിക്കുന്നതിന് നേരത്തെ നല്‍കിയിരുന്ന 555 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 11500 രൂപ നല്‍കണം.

ഒരു എം.സ്‌ക്വയറിന് ഏഴുരൂപ നിരക്കിലാണ് ഇതുവരെ പെര്‍മിറ്റ് ഫീസ് ഈടാക്കിയത്. ഇപ്പോള്‍ ഏഴുരൂപ എന്നത് നൂറ് രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. അപേക്ഷാഫീസായി നേരത്തേ 30 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍, 1000 രൂപയാണ് പുതിയ അപേക്ഷാ ഫീസ്.

വര്‍ധനവ് അറിയാം…

150 ചതുരശ്ര മീറ്റര്‍ ( 1614 ചതുരശ്ര അടിയോളം ) വിസ്തൃതി വീടു നിര്‍മിക്കുമ്പോള്‍;

പഴയ നിരക്ക്: അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ് :555 രൂപ) = അപേക്ഷകന്‍ ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് :1000 രൂപ+ പെര്‍മിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ. 250 ചതുരശ്ര മീറ്റര്‍ ( 2691 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍ വരുന്ന വര്‍ധന; പഴയ നിരക്ക്: അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ. പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് : 1000 രൂപ+ പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.

മുനിസിപ്പാലിറ്റി

150 ചതുരശ്ര മീറ്റര്‍ ( 1614 ചതുരശ്ര അടിയോളം) വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍ വരുന്ന വര്‍ധന;

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്:1000 രൂപ + പെര്‍മിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.

250 ചതുരശ്ര മീറ്റര്‍ ( 2691 ചതുരശ്ര അടിയോളം) വിസ്തൃതി വീടു നിര്‍മിക്കുമ്പോള്‍;

പഴയ നിരക്ക്: അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് : 1000 രൂപ + പെര്‍മിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.

കോര്‍പ്പറേഷന്‍ 150 ചതുരശ്ര മീറ്റര്‍ ( 1614 ചതുരശ്ര അടിയോളം) വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍;

പഴയ നിരക്ക്: അപേക്ഷാ ഫീസ്: 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.

പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്:1000 രൂപ + പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.

250 ചതുരശ്ര മീറ്റര്‍ ( 2691 ചതുരശ്ര അടിയോളം) വിസ്തൃതി വീടു നിര്‍മിക്കുമ്പോള്‍; പഴയ നിരക്ക്: അപേക്ഷാ ഫീസ് : 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550 പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് : 1000 രൂപ + പെര്‍മിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.

ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വര്‍ധിപ്പിക്കുന്ന നിരക്ക് ക്രമത്തില്‍)

ഗാര്‍ഹിക ആവശ്യത്തിന് : 3 രൂപ/ചതുരശ്ര മീറ്റര്‍
വ്യവസായം : 4 രൂപ/ചതുരശ്ര മീറ്റര്‍
വാണിജ്യം : 4 രൂപ/ ചതുരശ്ര മീറ്റര്‍
മറ്റുള്ളവ: 3 രൂപ/ചതുരശ്ര മീറ്റര്‍.