കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് നേരത്തെ അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സംഭവത്തെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം, പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

