കോഴിക്കോട്: ഇന്നലെ രാത്രി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ വ്യക്തിക്കായി പരിശോധന ശക്തമാക്കി പോലീസ്. സംഭവത്തിന്റെ നിര്‍ണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂര്‍ പോലീസ് രേഖാചിത്രം തയ്യാറാക്കുന്നുണ്ട്. പ്രതി ഇതര സംസ്ഥാന തൊഴിലാളി എന്നാണ് സൂചന
25 വയസ്സുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വിരലടയാളങ്ങള്‍ ശേഖരിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവം പരിശോധിക്കും. എന്‍ ഐ എ യും അക്രമത്തെക്കുറിച്ച് അന്വേഷിച്ചേക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും.
അതേസമയം, റെയില്‍വേ സുരക്ഷയില്‍ പാളിച്ചയുണ്ടാകുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം റയില്‍വേ അടിയന്തരമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കെ.മുരളീധരന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

