ഇന്ന് മുതല്‍ ഏപ്രില്‍ ആറ് വരെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് ചാര്‍ജ്ജ് 3,700 രൂപ മുതല്‍ 4,000 രൂപ വരെയാണ്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എ.സി സ്ലീപ്പര്‍ ബസിന് 1,100 രൂപയായിരുന്നു ശരാശരി ടിക്കറ്റ് നിരക്ക്. എ.സി സീറ്റര്‍-സ്ലീപ്പര്‍ ബസില്‍ ശരാശരി നിരക്ക് 700 രൂപ.
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ 3,500 മുതല്‍ 4000 രൂപ വരെ നല്‍കണം. ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എ.സി സ്ലീപ്പറിന് 3,000 മുതല്‍ 5,000 രൂപ വരെയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെ നിലവിലുള്ള സര്‍വീസുകള്‍ കൂടാതെ, കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 35 അധിക സര്‍വീസുകളാണ് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അനുവദിച്ചിട്ടുള്ളത്. ഇതിലെ 30 സര്‍വീസുകള്‍ ബംഗളൂരുവിലേക്കും അഞ്ച് സര്‍വീസുകള്‍ ചെന്നൈയിലേക്കുമാണ്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി സ്ലീപ്പര്‍ ബസുകള്‍ക്ക് 1,950 രൂപയാണ് ഈടാക്കുക. ഏപ്രില്‍ 14ന് ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ട യാത്രയ്ക്കുള്ള എ.സി സ്ലീപ്പര്‍ ബസില്‍ 1,400 മുതല്‍ 1,699 രൂപ വരെ ഈടാക്കാനാണ് സാധ്യത. ശരാശരി 1,899 രൂപയിലുള്ള ബിസിനസ് ക്ലാസ് എ.സി സ്ലീപ്പര്‍ ബസുമുണ്ട്.
അതേസമയം, ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പുകള്‍ വഴിയാണ് കേരളത്തിന് പുറത്തുള്ള മലയാളികള്‍ സ്വകാര്യ സ്ലീപ്പര്‍, സീറ്റര്‍ ബസ് ടിക്കറ്റുകളെല്ലാം എടുക്കുന്നത്. ട്രെയിന്‍ ലഭ്യമാണെങ്കിലും അവ വൈകിയോടുന്നതിനാലാണ് കൂടുതല്‍ പേരും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. അതിനാല്‍, നിരക്ക് എത്ര ഉയര്‍ത്തിയാലും യാത്രക്കാരുണ്ടാകുമെന്ന അമിത ആത്മവിശ്വാസമാണ് ഇത്തരം നിരക്ക് വര്‍ധന.

