ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ചു; വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായരെ പാല യൂണിറ്റിലേക്ക് സ്ഥലം മാറ്റി.

സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപെടുത്തിയെന്നാണ് അഖിലയുടെ സ്ഥലം മാറ്റ ഉത്തരവില്‍ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഖില ബാഡ്ജ് കുത്തി പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചര്‍ച്ചയായിരുന്നു. ‘ശമ്പള രഹിത സേവനം 44-ാം ദിവസം’ എന്ന ബാഡ്ജായിരുന്നു അഖില ധരിച്ചത്.