ഭോപ്പാല്‍: പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ഭോപ്പാലില്‍ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു.
മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍
‘അഖണ്ഡഭാരതം സത്യമായിരുന്നു. എന്നാല്‍, വിഭജിക്കപ്പെട്ട ഭാരതം ഭയാനക അനുഭവമായിരുന്നു. 1947ല്‍ ഭാരതത്തില്‍ നിന്ന് പിരിഞ്ഞു പോയവര്‍ ഇപ്പോഴും സന്തോഷവാന്മാരാണോ? അവിടങ്ങളില്‍ ദുഃഖമാണ്. പാകിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ ഭാരതവിഭജനം തെറ്റയിരുന്നുവെന്നാണ് പറയുന്നത്. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്. മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയുടേത്. ഭാരതം പാകിസ്ഥാനെ ആക്രമിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരമാണെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെ മുന്‍നിര്‍ത്തി അത്തരം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയും തുടരും. പഴയ ഭാരതത്തില്‍ നിന്നും ഇപ്പോള്‍ ഉള്ള ഭാരതത്തിലേയ്ക്ക് എത്താന്‍ സമ്ബന്നമായ സിന്ധു സംസ്‌കാരവും അതിന്റെ മൂല്യങ്ങളും നമ്മെ സഹായിച്ചിട്ടുണ്ട്.’

