തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡിജിറ്റല്‍ സര്‍വകലാശാല വി സി സജി ഗോപിനാഥിന് ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. സജി ഗോപിനാഥ് അയോഗ്യനാണെന്ന മുന്‍ നിലപാട് തിരുത്തിയാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. എന്നാല്‍, കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സജിയും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ ആദ്യത്തെ നിലപാട്. അതിനിടെ, പുറത്താക്കാതിരിക്കാന്‍ മുന്‍പ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിക്കാണ് ഇപ്പോള്‍ ചുമതല നല്‍കിയിരിക്കുന്നത്.

