തിരുവനന്തപുരം: കെ.കെ രമക്കെതിരായ അപവാദ പ്രചാരണത്തില്‍ എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആര്‍എംപി അറിയിച്ചു.
സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്‌ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവുമെന്നും, ഇത് നിയമസഭാ സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും ആര്‍എംപി വ്യക്തമാക്കി. രമയ്‌ക്കെതിരായ ആക്രമണം സിപിഎം കേന്ദ്രങ്ങളില്‍ നടന്ന ആലോചനയുടെ ഭാഗമെന്നും ആര്‍എംപി ചൂണ്ടിക്കാട്ടി.
അതേസമയം, സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ കെ.കെ രമയുടെ കൈക്ക് ഏറ്റ പരിക്ക് വ്യാജമാണെന്ന രീതിയില്‍ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. ഇത് പരിഹസിച്ച് സച്ചിന്‍ദേവ് എംഎല്‍എ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ കെ.കെ രമ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി.

