പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടി; അരവിന്ദ് കെജ്രിവാളിന് പിഴയിട്ട് ഗുജറാത്ത് കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തേടിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് 25000 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. ജസ്റ്റിസ് ബിരേന്‍ ബൈഷ്ണവിന്റേതാണ് വിധി.

അതേസമയം, മുഖ്യവിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. പിഎംഒയിലെയും, ഗുജറാത്ത് സര്‍വകലാശാലയിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോട് ബിരുദ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.