സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കൽ; മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കാൻ സമയം ദീർഘിപ്പിച്ച് നൽകി ഹൈക്കോടതി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയം നീട്ടി നൽകിയത്. എച്ച്‌യുഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂവെന്നാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നിർദ്ദേശിച്ചിരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷനാണ് ഇതിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ടാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ചത്.