ന്യൂഡൽഹി: പഞ്ചാബ് പോലീസിന് നേരെ വെല്ലുവിളിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്. പഞ്ചാബ് പോലീസിന് മുമ്പാകെ കീഴടങ്ങില്ലെന്നാണ് അമൃത്പാൽ സിങ് വ്യക്തമാക്കുന്നത്. താൻ കീഴടങ്ങില്ലെന്നും ഉടൻ തന്നെ ജനങ്ങളുടെ മുൻപിൽ എത്തുമെന്നും അമൃത്പാൽ സിങ് പറയുന്നു.
താൻ ഒളിവിൽ അല്ല. രാജ്യം വിടാനും ഉദ്ദേശിക്കുന്നില്ല. താൻ അറസ്റ്റിനെ ഭയപ്പെടുകയും ചെയ്യുന്നില്ലെന്നും അമൃത്പാൽ സിംഗ് പുറത്തുവിട്ട വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. പഞ്ചാബി ഭാഷയിലുള്ള വീഡിയോയാണ് അമൃ-ത്പാൽ സിംഗ് പുറത്തുവിട്ടത്.
മർദ്ദിക്കണമെന്ന് തോന്നിയാൽ അത് ചെയ്യാം. പക്ഷേ ആരെയും ഭയക്കുന്നില്ല. താൻ നടക്കുന്ന വഴികൾ മുള്ളുകൾ നിറഞ്ഞതാണ്. തന്റെ കുടുംബത്തോട് ധൈര്യമായി ഇരിക്കണമെന്നും അമൃത്പാൽ സിംഗ് ആവശ്യപ്പെടുന്നു.

