ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ ഫലം. സി വോട്ടർ- എ.ബി.പി. അഭിപ്രായ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 224 മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്. കോൺഗ്രസ് 115 മുതൽ 127 സീറ്റുവരെ നേടുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 68 മുതൽ 80 വരെ സീറ്റുകൾ ബി.ജെ.പി. നേടുമെന്നും സർവ്വേയിൽ പറയുന്നു.
ജെ.ഡി.എസ്. 23 മുതൽ 35 സീറ്റുവരെ നേടുമെന്നും മറ്റുള്ള കക്ഷികൾ രണ്ട് സീറ്റുവരേയും കരസ്ഥമാക്കുമെന്നും സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തിന്റെ എല്ലാമേഖലയിലും കോൺഗ്രസിന് മുൻതൂക്കം ഉണ്ടാകുമെന്നാണ് സർവ്വേയിൽ പറയുന്നു. മതധ്രുവീകരണം, കാവേരി നദീജല തർക്കം, ലിങ്കായത്തുകളുടെ ന്യൂനപക്ഷ പദവി, ഹിജാബ് വിവാദം തുടങ്ങിയവ ഫലത്തെ നിർണയിക്കുന്ന ഘടകങ്ങളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ സർക്കാരിന്റെ പ്രവർത്തനം മോശമാണെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

