ന്യൂഡല്‍ഹി: രാമനവമി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
‘നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുകയും ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കാന്‍ സ്വയംസമര്‍പ്പിക്കുകയും ചെയ്യണം’- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
അതേസമയം, ‘രാമനവമിയുടെ ഐശ്വര്യപൂര്‍ണമായ ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍. ത്യാഗത്തിലും തപസ്സിലും സംയമനത്തിലും നിശ്ചയദാര്‍ഢ്യത്തിലും അധിഷ്ഠിതമായ മര്യാദ പുരുഷോത്തമന്‍ ശ്രീരാമചന്ദ്രന്റെ ജീവിതം എല്ലാ കാലഘട്ടത്തിലും മാനവികതയുടെ പ്രചോദനമായി നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ‘രാമനവമിയുടെ മഹത്തായ ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍. ഏത് നിര്‍ണ്ണായക സാഹചര്യങ്ങളിലും ശ്രീരാമനില്‍ നിന്ന് നമ്മള്‍ ക്ഷമയും ദയയും പഠിക്കണമെന്ന്’ ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

