ഡല്‍ഹി: ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2023 ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ 30നുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിച്ചു.
മാര്‍ച്ച് 28നുള്ളില്‍ ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് അഞ്ചാം തവണയാണ് ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടിയത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാന്‍ 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ 1 മുതല്‍ പിഴത്തുക 1000 രൂപയായി ഉയര്‍ത്തി.
പാന്‍ പ്രവര്‍ത്തന രഹിതമാകുന്നത് സാമ്ബത്തിക ഇടപാടുകളെ ബാധിക്കും. ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ കഴിയില്ല. എന്‍.ആര്‍.ഐ, 80 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ആവശ്യമില്ല

