എടപ്പാടി തന്നെ; പനീര്‍ ശെല്‍വ പക്ഷത്തിന്റെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അണ്ണാ ഡി എം കെയില്‍ ജയലളിതയ്ക്കു ശേഷം ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തതിനെതിരെ ഒ പനീര്‍ ശെല്‍വ പക്ഷം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

കഴിഞ്ഞ ജൂലായിലെ ജനറല്‍ കൗണ്‍സിലിലെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ പുതിയ ബൈലായ്ക്ക് നിയമസാധുത കൈവരികയും ചെയ്തു. ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ഹര്‍ജികളില്‍ വിധി വന്നതിനുശേഷം മാത്രമേ ഫലം പ്രഖ്യാപിക്കാവൂ എന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നു.

അതേസമയം, ജയലളിതയുടെ മരണത്തിനു ശേഷം അധികാരത്തെച്ചൊല്ലിയാണ് ഇ പി എസ് , ഒ പി എസ് പക്ഷങ്ങള്‍ തുടങ്ങിയ തമ്മിലടി പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഇരട്ട നേതൃത്വ സംവിധാനം ഒഴിവാക്കുകയും പളനിസ്വാമിയെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായും കൗണ്‍സിലില്‍ തീരുമാനിച്ചു. ഒപ്പം പനീര്‍ ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.