കോഴിക്കോട്: കേരളത്തില്‍ മനുഷ്യ വന്യമൃഗ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിനും അടിയന്തര ഇടപെടലുമായി വനംവകുപ്പ്. 5 ടെറിട്ടോറിയല്‍, 3 വൈല്‍ഡ് ലൈഫ്, 3 സാമൂഹിക വനവല്‍ക്കരണ വിഭാഗങ്ങളിലായി 11 കണ്‍സര്‍വേറ്റര്‍മാരുടെ കീഴിലാണ് വനം വകുപ്പിന്റെ നിലവിലെ പ്രവര്‍ത്തനം നടക്കുന്നത്. ഇത് 8 കണ്‍സര്‍വേറ്റര്‍മാരുടെ കീഴിലാക്കാനൊരുങ്ങുകയാണ്.
നോര്‍ത്ത്, ഈസ്റ്റ്, സെന്‍ട്രല്‍, സൗത്ത്, ഹൈറേഞ്ച് എന്നിങ്ങനെ 5 ടെറിട്ടോറിയല്‍ സിഎഫുമാര്‍,പാലക്കാട്, കോട്ടയം, അഗസ്ത്യവനം വൈല്‍ഡ് ലൈഫ് സിഎഫുമാര്‍,നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സോഷ്യല്‍ ഫോറസ്ട്രി സിഎഫുമാര്‍ എന്നിങ്ങനെയാണ് നിലവിലെ സര്‍ക്കിളുകള്‍. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം കേന്ദ്രമാക്കിയായിരിക്കും സിഎഫുമാരുടെ തസ്തിക പുനഃക്രമീകരിക്കുക. നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ എന്നിങ്ങനെ 3 മേഖലകള്‍ക്കായി ചീഫ് കണ്‍സര്‍വേറ്റര്‍മാരും വരും.
തിരുവനന്തപുരം, ശെന്തുരുണി ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം സര്‍ക്കിള്‍, കോന്നി, അച്ചന്‍കോവില്‍, തെന്മല, പുനലൂര്‍, കൊല്ലം എന്നിവയുള്‍പ്പടെ കൊല്ലം സര്‍ക്കിള്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, റാന്നി, കോട്ടയം ഉള്‍പ്പെടുന്ന കോട്ടയം സര്‍ക്കിള്‍, എറണാകുളം, മലയാറ്റൂര്‍, ഇടുക്കി വൈല്‍ഡ് ലൈഫ്, മറയൂര്‍, മാങ്കുളം ഉള്‍പ്പടെ എറണാകുളം സര്‍ക്കിള്‍, പറമ്പിക്കുളം, നെന്മാറ, പീച്ചി, ചാലക്കുടി, വാഴച്ചാല്‍ ഉള്‍പ്പടെ തൃശൂര്‍ സര്‍ക്കിള്‍ നിലമ്പൂര്‍, സൈലന്റ് വാലി, പാലക്കാട്, മണ്ണാര്‍ക്കാട്, മലപ്പുറം ഉള്‍പ്പടെ പാലക്കാട് സര്‍ക്കിള്‍,വയനാട് സൗത്ത് നോര്‍ത്ത്, കോഴിക്കോട് ഉള്‍പ്പടെ കോഴിക്കോട് സര്‍ക്കിള്‍, കാസര്‍കോട്, കണ്ണൂര്‍, ആറളം വൈല്‍ഡ് ലൈഫ് ഉള്‍പ്പടെ കണ്ണൂര്‍ സര്‍ക്കിള്‍ എന്നിവയാണ് പുതിയ ശുപാര്‍ശ. വിവിധ വകുപ്പുകളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കേസുകളുടെ നടത്തിപ്പിനും 14 ജില്ലകളിലും ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫിസര്‍മാര്‍ വേണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരില്‍ (ഡിഎഫ്ഒ) നിന്ന് സീനിയര്‍ ആയവര്‍ ഈ തസ്തികയില്‍ എത്തും. 3 സോഷ്യല്‍ ഫോറസ്ട്രി വിഭാഗങ്ങളെയും വിവിധ ടിംബര്‍ സെയില്‍സ് വിഭാഗങ്ങളെയും 8 സിസിഎഫുമാരുടെ കീഴിലാക്കും.

