ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾക്ക് തുടക്കം കുറിച്ച് ബിഡിജെഎസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയതിന് പിന്നാലെയാണ് ബിഡിജെഎസിന്റെ നീക്കങ്ങൾ. വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം.
വിഷയത്തിൽ തങ്ങളുടെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുഷാർ വെള്ളാപ്പള്ളിയായിരുന്നു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത്.

