അനുകൂല വിധിയുണ്ടായിട്ടും ലോക്‌സഭാ അംഗത്വം പുനസ്ഥാപില്ല; സുപ്രീം കോടതിയെ സമീപിക്കാൻ മുഹമ്മദ് ഫൈസൽ

ന്യൂഡൽഹി: അനുകൂല വിധിയുണ്ടായിട്ടും ലോക്‌സഭാ അംഗത്വം പുനസ്ഥാപിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കാൻ ലക്ഷ്വദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസൽ. രണ്ട് മാസമായി ലോക്‌സഭാ സെക്രട്ടറിയേറ്റ് മനപൂർവം നടപടി വൈകിപ്പിക്കുകയാണെന്നാണ് ഫൈസൽ പറയുന്നത്. പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുഹമ്മദ് ഫൈസൽ ആരോപിക്കുന്നു.

സുപ്രീം കോടതിയിൽ ഉടൻ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്ന് അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കും തന്റെ ഗതി തന്നെയാകും നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.