രോമാഞ്ചത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 7ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും,
ചിത്രീകരണം കഴിഞ്ഞ് റിലീസ് നീണ്ടുപോയെങ്കിലും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നലെ 50ാംദിനം ആഘോഷിച്ചിരുന്നു.
മലയാളത്തിലെ ആള്‍ടൈം ടോപ് ബോക്സോഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് രോമാഞ്ചം. കേരളത്തില്‍ നിന്നുമാത്രം ചിത്രം ഇതുവരെ 41 കോടി നേടി, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശമാര്‍ക്കറ്റുകളില്‍ 22.9 കോടിയുമാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ആഗോള ബോക്സോഫീസ് കളക്ഷന്‍ 68 കോടിയാണ്.

