2022 ലോകകപ്പ്: ഡോക്യുമെന്ററി പുറത്തിറക്കി ഫിഫ

2022 ലോകകപ്പിനെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കി ഫിഫ. ഖത്തറിന്റെ ഔദ്യോഗിക ചിത്രമായ ”റൈറ്റണ്‍ ഇന്‍ ദ സ്റ്റാര്‍സ്” വിവരിച്ചത് വെല്‍ഷ് നടന്‍ മൈക്കല്‍ ഷീന്‍ ആണ്. ഒരു മണിക്കൂറും 34 മിനിറ്റും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിലവില്‍ ഫിഫയുടെ വെബ്സൈറ്റില്‍ സൗജന്യമാണ്.

2022-ല്‍ ഖത്തറില്‍ ആകെ 172 ഗോളുകള്‍ പിറന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടൂര്‍ണമെന്റായി ഇത് മാറി. ഏകദേശം 3.4 ദശലക്ഷം ആളുകള്‍ സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ കണ്ടു. ഒരു മത്സരത്തിന് ശരാശരി 53,000 കാണികള്‍ ഉണ്ടായിരുന്നു. ഡിസംബറില്‍ നടന്ന ഫൈനലില്‍ ദക്ഷിണ അമേരിക്കന്‍ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ 4-2ന് തോല്‍പ്പിച്ചപ്പോള്‍ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന നിലവിലെ ലോക ചാമ്ബ്യന്മാരാണ്.