തിരുവനന്തപുരം: സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിക്കുന്ന സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരിഹാസവുമായാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്.
ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡിഫി കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി എന്നു മാത്രമല്ല പമ്പരവിഡ്ഡികളെന്നേ നിങ്ങളെക്കുറിച്ചു പറയാനുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിയായി വരുന്ന ഒരു കേസ്സിലും യൂത്തന്മാർക്ക് തെരുവിലിറങ്ങാനാവില്ല. കാരണം ഈ കേസ്സുകളിലെല്ലാം കോൺഗ്രസ്സ് നേതാക്കന്മാർ ഒരു നടപടിയും ഉണ്ടാവില്ലെന്നു കരുതി നിരവധി ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യം നല്ലതുതന്നെ. എന്നാൽ അതുക്കും മേലെയാണ് നിയമവാഴ്ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിക്കാർ എല്ലാം ഒരു കുടക്കീഴിലാണ്. ഉപ്പുതിന്നവരാരും വെള്ളം കുടിക്കാതിരിക്കില്ല. അത് നാഷണൽ ഹെറാൾഡ് ആയാലും ലൈഫ് മിഷനായാലുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡിഫി കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി എന്നു മാത്രമല്ല പമ്പരവിഡ്ഡികളെന്നേ നിങ്ങളെക്കുറിച്ചു പറയാനുള്ളൂ. പിണറായി വിജയൻ പ്രതിയായി വരുന്ന ഒരു കേസ്സിലും യൂത്തന്മാർക്ക് തെരുവിലിറങ്ങാനാവില്ല. കാരണം ഈ കേസ്സുകളിലെല്ലാം കോൺഗ്രസ്സ് നേതാക്കന്മാർ ഒരു നടപടിയും ഉണ്ടാവില്ലെന്നു കരുതി നിരവധി ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യം നല്ലതുതന്നെ. എന്നാൽ അതുക്കും മേലെയാണ് നിയമവാഴ്ച. അഴിമതിക്കാർ എല്ലാം ഒരു കുടക്കീഴിൽ. ഉപ്പുതിന്നവരാരും വെള്ളം കുടിക്കാതിരിക്കില്ല. അത് നാഷണൽ ഹെറാൾഡ് ആയാലും ലൈഫ് മിഷനായാലും. …

