ജര്‍മ്മന്‍ ബാങ്കായ ഡോയ്ച്ച ബാങ്കും പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യത. ഡോയ്ച്ച ബാങ്കിന്റെ ക്രെഡിറ്റ് ഡിഫാള്‍ട്ട് 2019 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഓഹരിവിലയില്‍ ഒറ്റയടിക്ക് 13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രതിസന്ധിയിലായ ബാങ്കുകളുടെ ഡെപ്പോസിറ്റുകള്‍ക്ക് ഗ്യാരന്റി നല്‍കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനെറ്റ് യെലെന് ഇന്നലെ പ്രസ്താവിച്ചതിനു പുറകെ പല ബാങ്കുകളുടെയും ഓഹരിവില ഇടിഞ്ഞു.
ഈ മാസം ആദ്യം അമേരിക്കയില്‍ സിലിക്കോണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയില്‍ നിന്നാണ് ആരംഭിച്ചത്. സങ്കേതിക വ്യവസായ മെഖലയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായി അറിയപ്പെട്ടിരുന്ന സിലിക്കോണ്‍ വാലിയുടെ ഏറ്റവും പ്രധാന സവിശേഷത് കുറഞ്ഞ പലിശ നിരക്കായിരുന്നു. എന്നാല്‍, നിക്ഷേപകര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമായത്. കൂടാതെ, സര്‍ക്കാര്‍ ബോണ്ടുകളിലും ബാങ്ക് ധാരാളമായി പണം നിക്ഷേപിച്ചിരുന്നു. പലിശ നിരക്ക് കൂടിവരുന്നതിനൊപ്പം ഇവയുടെ മൂല്യം ഇടിഞ്ഞതും ബാങ്ക് പ്രതിസന്ധിയില്‍ ആകാന്‍ ഒരു കാരണമായി. സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനായി 2.25 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കുമെന്ന് ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നത് ആരംഭിച്ചു.
അതേസമയം, കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്രെഡിറ്റ് സ്വീസ് സംശയത്തിന്റെ നിഴലിലായിരുന്നു. എത്രമാത്രം ലാഭം ബാങ്കിനുണ്ട് എന്നതായിരുന്നു സംശയം. ഈ സ്വിസ്സ് ബാങ്കിന്റെ പ്രധാന ശക്തിയായ സൗദി നാഷണല്‍ ബാങ്ക് തങ്ങളുടെ ഫണ്ടുകള്‍ പിന്‍വലിച്ചതോടെ മറ്റ് ഉപഭോക്താക്കളും ആ വഴിയേ തിരിയുകയായിരുന്നു. ക്രെഡിറ്റ് സ്വീസിനെ പക്ഷെ എതിരാളികളായ യു എസ് ബി 3.15 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു.

