ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ ലഭ്യതയും വിന്യാസവും പഠിക്കാന്‍ സമിതി: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ ലഭ്യതയും വിന്യാസവും പഠിക്കാന്‍ സമിതിയെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

‘കഴിഞ്ഞതവണ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഇവിടെ പരമാവധി പ്രവേശനം നല്‍കാനായിട്ടുണ്ട്. പാഠപുസ്തകവും യൂണിഫോമും അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പു തന്നെ വിദ്യാര്‍ഥികളുടെ കയ്യിലെത്തും’- മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിതരണോദ്ഘാടനം ഈ മാസം 25നു നടക്കും.