ബ്രഹ്മപുരം ബയോമൈനിങ്ങ് ഉപകരാര്‍; സാക്ഷിയായി ഒപ്പിട്ടത് എന്‍.വേണുഗോപാലിന്റെ മകന്‍ വിഘ്‌നേഷ്

കൊച്ചി: ബ്രഹ്മപുരം ബയോമൈനിങ്ങില്‍ ഉപകരാറില്‍ ആരഷ് മീനാക്ഷി എന്‍വയറോകെയറിന്റെ ഭാഗത്തുനിന്ന് സാക്ഷിയായി മകന്‍ വി. വിഗ്‌നേഷ് ഒപ്പിട്ടത് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാല്‍.

അതേസമയം, ബയോമൈനിങ്ങില്‍ കരാര്‍ ഏറ്റെടുത്ത സോണ്ട ഇന്‍ഫ്രാടെക്കിനെ പരിചയമില്ലെന്ന വാദം ഉയര്‍ന്നിരുന്നു. 2021 നവംബറില്‍ ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിന് ബ്രഹ്മപുരത്തെ ബയോമൈനിങിനുള്ള ഉപകരാര്‍ സോണ്ട നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. 54 കോടി രൂപയ്ക്കാണ് സോണ്ട കരാര്‍ ഏറ്റെടുത്തത്. 22 കോടി രൂപയ്ക്കായിരുന്നു കരാര്‍.

എന്നാല്‍, കരാറില്‍ കമ്പനിയുടെ മാനേജറായി ഒപ്പിട്ടിട്ടുള്ള വെങ്കിടുമായി മകന് പഠനകാലം തൊട്ടുള്ള ബന്ധമാണെന്നും, സാക്ഷിയായി ഒപ്പിട്ടതിനെക്കുറിച്ച് അറിയില്ലെന്നും വേണുഗോപാല്‍ ഇന്ന് വ്യക്തമാക്കി.