ബിഷപ്പ് ഉയര്‍ത്തിയത് കരുതലിന്റെ രാഷ്ട്രീയം; കൂടിക്കാഴ്ച നടത്തി റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

തലശ്ശേരി: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായി റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ഉണ്ണികൃഷ്ണന്‍ ബിഷപ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്. റബര്‍ വില 300 രൂപയാക്കിയാല്‍ ബി ജെ പി യെ പിന്തുണക്കുമെന്ന ബിഷപ്പിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ച.

അതേസമയം, ‘റബ്ബര്‍ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്റെ ആശങ്കകള്‍ ഗൗരവമായി കാണുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ‘.കേന്ദ്ര സര്‍ക്കാരും ഈ കാര്യങ്ങള്‍ ഗൗരാവമായി കാണുന്നു .പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.കര്‍ഷകര്‍ക്ക് സഹായം നല്‍കാമെന്നു ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിഷപ് ഉയര്‍ത്തിയത് കരുതലിന്റെ രാഷ്ട്രീയം. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും.എന്‍ ഡി എ ക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്ന് കരുതുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.