വാട്സ്ആപ്പില്‍ ഗ്രൂപ്പുകള്‍ എന്നത് വളരെ പ്രധാനപ്പെട്ടതും ഉപയോഗം കൂടുതലുള്ളതുമായ സംവിധാനങ്ങളില്‍ ഒന്നാണ്. നേരത്തെ ഗ്രൂപ്പുകളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരവും അഡ്മിന് നല്‍കിയിരുന്നു.
എന്നാലിപ്പോള്‍ ഗ്രൂപ്പിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യമാണ് വാട്സ്ആപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. മുമ്ബ് ഗ്രൂപ്പിന്റെ ലിങ്കിലൂടെ ആര്‍ക്കും ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് നിലവില്‍ വരുന്നതോടെ ആരെല്ലാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യണമെന്ന് അഡ്മിന്‍ തീരുമാനിക്കും. ലിങ്കിലൂടെ കയറി ഗ്രൂപ്പ് ദുരുപയോഗം ചെയ്യുന്നത് പുതിയ സംവിധാനത്തിലൂടെ തടയാനാവും.

