നിയമസഭാ സംഘര്‍ഷം; വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിയമസഭയില്‍ കെ.കെ രമ അടക്കമുള്ള പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയായിരുന്നു വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന് പരിക്കേറ്റത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് ആരോപിച്ചാണ് എം എല്‍ എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എം എല്‍ എമാര്‍ ആക്രമിച്ചെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഭരണപക്ഷ എം എല്‍ എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കുറ്റവും, പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.