‘ആടുജീവിതം’ ഒക്ടോബര്‍ 20ന് തിയേറ്ററുകളില്‍

പൃഥ്വിരാജ്-ബ്‌ളെസി ടീമിന്റെ ആടുജീവിതം ഒക്ടോബര്‍ 20ന് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് വിതരണം.

പാന്‍ ഇന്ത്യന്‍ റിലീസായാണ് ആടുജീവിതം എത്തുന്നത്. ഈ വര്‍ഷം മേയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടത്താന്‍ പൃഥ്വിരാജും ബ്‌ളെസിയും ലക്ഷ്യമിടുന്നുണ്ട്. അമലപോള്‍, ശോഭ മോഹന്‍ എന്നിവരാണ് മലയാളത്തില്‍ നിന്ന് മറ്റു താരങ്ങള്‍. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം.

എ.ആര്‍. റഹ്മാനാണ് സംഗീതം. നാലര വര്‍ഷം നീണ്ടുനിന്ന ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞവര്‍ഷം ജൂലായ് 14 നാണ് അവസാനിച്ചത്.