ദിവസവും ഒരു നേരമെങ്കിലും പനീർ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും സൗന്ദര്യവും നിലനിർത്താൻ പനീർ കഴിക്കുന്നത് വളരെ നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും എല്ലുകൾക്കും, പല്ലുകൾക്കും ബലം നൽകാനും പനീർ വളരെ നല്ലതാണ്. ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവർത്തനത്തിനും പനീർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. പനീർ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മത്തിൽ പുതിയ കോശങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു. പനീറിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമ്മകോശങ്ങൾക്ക് ഏറെ ഗുണകരമാണെന്നും വിദഗ്ദ്ധർ പറയുന്നു.
പനീർ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ ലഭിക്കും. കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് പനീർ. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പനീർ പ്രയോജനപ്രദമാണ്. രാത്രി ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുകയാണ് എങ്കിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇത് കഴിക്കുന്നത് കൂടുതൽ ഗുണകരമാണ്. പനീർ പാകം ചെയ്യാതെ അതേ രീതിയിൽ കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.

