തിരുവനന്തപുരം: കെ സ്വിഫ്റ്റിൽ നിയമനം. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ദീർഘദൂര ബസുകളുടെ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ക്ഷണിച്ച അപേക്ഷയിലെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ലേക്ക് ദീർഘിപ്പിക്കുകയും ചെയ്തു. പുതുക്കിയ മാനദണ്ഡപ്രകാരം 26 ന് വൈകന്നേരം 5 മണിക്കകം www.kcmd.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

