മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ ഒടിടിയിലേക്ക്. ചിത്രം മാര്‍ച്ച് 22 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്.
മാര്‍ച്ച് 22 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ വരുന്നു, സ്ട്രീമര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.നീക്കം ചെയ്ത നിരവധി രംഗങ്ങള്‍ പഠാന്റെ ഒടിടി പതിപ്പിലുണ്ടാകുമെന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു. 250 കോടിയായിരുന്നു ബഡ്ജറ്റ്.
റിലീസിന് മുമ്‌ബേ തന്നെ വിവാദങ്ങളില്‍ കുടുങ്ങിയ ചിത്രമായിരുന്നു പഠാന്‍. ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

