തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്‌നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്‌നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.

